പുനലൂർ: ഗവ.താലൂക്ക് ആശുപത്രിയിലേക്ക് അനുവദിച്ച പുതിയ ആംബുലൻസിന്റെ ഫ്ലാഗ് ഒഫ് പി.എസ്.സുപാൽ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ വീൽച്ചെയറുകളും വിതരണം ചെയ്തു. എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 18.31ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആംബലൻസും ഫെഡറൽ ബാങ്കിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്ന് അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ വീൽച്ചെയറുകളുമാണ് വിതരണം ചെയ്ത്. നഗരസഭ ചെയർപേഴ്സൺ കെ.പുഷ്പലത അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ രജ്ഞിത്ത് രാധാകൃഷ്ണൻ , സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ അഡ്വ.പി.എ.അനസ്. വസന്തരഞ്ചൻ, കൗൺസിലർമാരായ വി.പി.ഉണ്ണികൃഷ്ണൻ, നിമ്മി എബ്രഹാം, ബിനോയ് രാജൻ, പ്രീയ പിള്ള , ആശുപത്രി സൂപ്രണ്ട് ഡോ.കെ.ആർ.സുനിൽകുമാർ, ജോബോയ് പേരേര, ഫെഡറൽബാങ്ക് റീജിയണൽ മാനേജർ ഗോപകുമാർ,പുനലൂർ ബ്രാഞ്ച് മാനേജർ സി.പ്രശാന്ത് ,സുജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു. പി.എസ്.സുപാൽ എം.എൽ.എയും ഫെഡറൽ ബാങ്ക് റീജിയണൽ മാനേജർ ഗോപകുമാറും ചേർന്ന് വീൽ ചെയറുകളും ചടങ്ങിൽ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |