കൊല്ലം: യുവാവിനെ ആക്രമിച്ച് ബൈക്ക് കവർച്ച ചെയ്ത സംഭവത്തിലെ ഒരാൾകൂടി പൊലീസ് പിടിയിലായി. കായംകുളം, കൃഷ്ണപുരം, കൊച്ചുതറ കിഴക്കതിൽ അജ്മൽ എന്ന മുഹമ്മദ് ഫാസിൽ ആണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്.
ജനുവരി 18ന് രാത്രി 8 മണിയോടെ ക്ലാപ്പന ഒതളത്തും മൂട്ടിൽ വച്ച് പ്രതിയായ ഫാസിൽ ഉൾപ്പെട്ട സംഘം ബൈക്കിൽ വരികയായിരുന്ന ക്ലാപ്പന സ്വദേശികളായ യുവാക്കളെ തടഞ്ഞ് നിറുത്തി ബൈക്കിന്റെ താക്കോൽ ഊരിയെടുക്കാൻ ശ്രമിച്ചു. ബൈക്കിൽ വന്ന യുവാക്കൾ ഇത് തടഞ്ഞതോടെ പ്രതിയുൾപ്പെട്ട സംഘം കൈയിൽ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് ഇരുവരെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു. അതിന് ശേഷം ബൈക്കുമായി കടന്നു.
ഓച്ചിറ സ്റ്റേഷൻ എസ്.ഐ നിയാസ്, എ.എസ്.ഐ ഹരികൃഷ്ണൻ, എസ്.സിപിഒ മാരായ അനു, രാഹുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |