കരുനാഗപ്പള്ളി: തിരക്കഥാകൃത്ത് ടി.എ.റസാക്കിന്റെ പേരിൽ രൂപീകൃതമായ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി നഗരസഭ പതിനാലാം ഡിവിഷനിൽ ആദരവും ഭക്ഷ്യധാന്യവിതരണവും സംഘടിപ്പിച്ചു. സിനിമാതാരം ജഗദീഷ് ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളിയിലെ വിവിധ മേഖലകളിൽ മികവാർന്ന സേവനം നടത്തുന്ന ഉദ്യോഗസ്ഥരെയും പൊതുപ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. കരുനാഗപ്പള്ളി സർക്കിൾ ഇൻസ്പെക്ടർ ബിജു പൊലീസ് ഉദ്യോഗസ്ഥരായ ഷമീർ കണ്ണൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ശിവകുമാർ, പൊതുപ്രവർത്തകരായ കെ.കെ.രവി,ബിജു മുഹമ്മദ്,സിദ്ദിഖ്,മുൻ നഗരസഭ സെക്രട്ടറിയും പരിസ്ഥിതി പ്രവർത്തകനുമായ ഫൈസൽ പുള്ളിയിൽ നഗരസഭയിലെ മുതിർന്ന ഉദ്യോഗസ്ഥർ, പതിനാലാം ഡിവിഷനിലെ ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരെയും ആദരിച്ചു. ടി.എ .റസാഖ് ഫൗണ്ടേഷൻ ചെയർമാൻ റെജി ഫോട്ടോ പാർക്ക് അദ്ധ്യക്ഷനായി. നഗരസഭ മുൻ ചെയർമാൻ കോട്ടയിൽ രാജു, ബഷീർ എവർ മാക്സ്, ഫൗണ്ടേഷൻ സെക്രട്ടറി സജീവ് മാമ്പറ, ഷാജി ചാവടി, രാജേഷ് എന്നിവർ സംസാരിച്ചു. 50 കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യക്കിറ്റ് വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |