SignIn
Kerala Kaumudi Online
Friday, 23 October 2026 5.25 AM IST

കൊല്ലത്തിന്റെ ചരിത്രത്തിൽ തൊട്ട് മന്ത്രി ബാലഗോപാൽ

കൊല്ലം: കൊല്ലം ജില്ലയുടെ ചരിത്രത്തിന്റെ നാനാവഴികൾ ചുറ്റിയുള്ള സഞ്ചാരമായി പ്രതിനിധി സമ്മേളന ഉദ്ഘാടന ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ കൂടിയായി മന്ത്രി കെ.എൻ.ബാലഗോപാൽ നടത്തിയ സ്വാഗത പ്രസംഗം. ജില്ലയുടെ തൊഴിൽ , സാമൂഹിക, സാംസ്കാരിക മേഖലകളും പോരാട്ട ചരിത്രങ്ങളുമെല്ലാം പ്രസംഗത്തിൽ സവിസ്തരം പ്രതിപാദിച്ചു.
ജാതീയതയുടെയും ലിംഗനീതിയുടെയും നിരാസത്തിന്റെയും ഇരുണ്ട കാലഘട്ടത്തിൽ നിന്ന് കൊല്ലത്തെ ഇന്നത്തെ കാലത്തേയ്ക്ക് പരിവർത്തനപ്പെടുത്തുന്നതിൽ നവോത്ഥാന പ്രസ്ഥാനം വഹിച്ച പങ്കും പ്രതിപാദിച്ചു. ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും അയ്യങ്കാളിയുടേയുമൊക്കെ പ്രഭാവത്തിൽ പുതിയ യുഗത്തിലേക്ക് ഒരു തലമുറ നയിക്കപ്പെട്ടു. ആ ശക്തിയിൽ പിന്നീടുള്ള തലമുറകളും ചിറകു വിരിച്ചുയർന്നു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ വേലുത്തമ്പി ഉയർത്തിയ പോരാട്ടം ചരിത്രത്തിലെ സുപ്രധാന ഏടാണ്. സാമുദായിക അസമത്വങ്ങൾക്കെതിരായ സമര ചരിത്രത്തിലെ നാഴികല്ലായി മാറിയ 'കല്ലുമാല സമര'ത്തിനും കൊല്ലം സാക്ഷിയായി. ആ ചരിത്രം ഇന്നത്തെയും നാളത്തെയും തലമുറയെ ഓർമ്മിപ്പിക്കാനായി കൊല്ലത്ത് കല്ലുമാല സമര സ്മരാകം നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ശൂരനാട്, കടയ്ക്കൽ സമര പോരാട്ടങ്ങളുടെ പശ്ചാത്തലവും പ്രാധാന്യവും ബാലഗോപാൽ വിശദമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL