
കൊല്ലം: ലോക വനിതാദിനത്തോട് അനുബന്ധിച്ച് വേൾഡ് മലയാളി കൗൺസിൽ ഏർപ്പെടുത്തിയ വുമൺ ഒഫ് ദി ഇയർ പുരസ്കാരത്തിന് മന്ത്രി ജെ.ചിഞ്ചുറാണിയെ തിരഞ്ഞെടുത്തു. 62 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മയാണ് വേൾഡ് മലയാളി കൗൺസിൽ. ലോക വനിതാദിനത്തോട് അനുബന്ധിച്ച് വേൾഡ് മലയാളി കൗൺസിൽ, കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്പ്മെന്റ്, നബാർഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കല്ലുവാതുക്കൽ പ്രൊഫ. ഇളംകുളം കുഞ്ഞൻപിള്ള ഹാളിൽ നടത്തുന്ന വനിതാ സമ്മേളനത്തിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള പുരസ്കാരം മന്ത്രിക്ക് കൈമാറുമെന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ. നടയ്ക്കൽ ശശി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |