SignIn
Kerala Kaumudi Online
Friday, 23 October 2026 5.25 AM IST

മയക്കുമരുന്ന് കേസിലെ പ്രതി അറസ്റ്റിൽ

xp

തഴവ: ജില്ലയിലുടനീളം മയക്കുമരുന്ന് വിതരണം ചെയ്യുന്നവരിൽ പ്രധാനി പിടിയിൽ. കുലശേഖരപുരം ഷംനാസ് മൻസിൽ ചെമ്പ്രി എന്ന് വിളിക്കുന്ന ഷംനാസാണ് (34) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജനുവരിയിൽ കരുനാഗപ്പള്ളി മാർക്കറ്റ് റോഡിൽ മൊബൈൽ കടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2.31 ഗ്രാം എം.ഡി.എം.എയുമായി ആദിനാട് സ്വദേശി രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്ന് എത്തിച്ച് നൽകുന്നത് ഷംനാസാണെന്ന് കണ്ടെത്തി. ഒളിവിലായിരുന്ന ഷംനാസിനെ പാലക്കാട് നിന്നാണ് പിടികൂടിയത്. ഷംനാസ് നിരവധി മയക്കുമരുന്ന് കേസുകളിലും വധശ്രമം അടക്കമുള്ള കേസുകളിലും പ്രതിയുമാണ്. കരുനാഗപ്പള്ളി എസ്.എച്ച്.ഒ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘവും കൊല്ലം സിറ്റി ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL