
കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ 444-ാം നമ്പർ മയ്യനാട് ശാഖാ മന്ദിരത്തിൽ നടന്ന ആരോഗ്യം ആനന്ദം, അകറ്റാം അർബുദം പദ്ധതി യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഡോ.എസ്.സുലേഖ ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാ സംഘം കമ്മിറ്റി അംഗങ്ങളായ ഗീതാ സുകുമാരൻ, ഡോ. മേഴ്സി ബാലചന്ദ്രൻ, 444-ാം നമ്പർ മയ്യനാട് ശാഖ വനിതാ സംഘം പ്രസിഡന്റ് വത്സല, സെക്രട്ടറി ആശാറാണി, യൂണിയൻ വനിതാസംഘം കമ്മിറ്റി അംഗങ്ങളായ ഗീതാ സുകുമാരൻ, ഡോ. മേഴ്സി ബാലചന്ദ്രൻ, രജിത രാജേന്ദ്രൻ, മുണ്ടയ്ക്കൽ അർബൻ പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോ. പിങ്കു, സുധാകുമാരി, ഷേർളി, സൂര്യ, അനിജ, ശാലിനി.എന്നിവർ പങ്കെടുത്തു. കൊല്ലം യൂണിയൻ വനിതാ സംഘം സെക്രട്ടറി ഷീല നളിനാക്ഷൻ സ്വാഗതവും ശാഖാ സെക്രട്ടറി ഡി. പ്രസാദ് നന്ദിയും പറഞ്ഞു. സമീപ ശാഖകളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, കമ്മിറ്റി അംഗങ്ങൾ, വനിതാ സംഘം പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ശാഖാ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |