കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടക്കുന്ന സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ രാവിലെ 11 മുതൽ വലിയളവിൽ വാഹനങ്ങൾ എത്താൻ സാദ്ധ്യതയുള്ളതിനാൽ 9ന് കൊല്ലം നഗരത്തിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ
ട്രെയിലറുകൾ, ടാങ്കർ ലോറികൾ, കണ്ടെയ്നറുകൾ മുതലായ ഹെവി വാഹനങ്ങളും മറ്റ് ഗുഡ്‌സ് വാഹനങ്ങളും കൊട്ടിയത്ത് നിന്ന് തിരിഞ്ഞ് കണ്ണനല്ലൂർ- കുണ്ടറ- ഭരണിക്കാവ് വഴി കെ.എം.എം.എൽ ജംഗ്ഷനിലെത്തി യാത്ര തുടരണം. ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന മറ്റു വാഹനങ്ങൾ മേവറത്ത് നിന്ന് തിരിഞ്ഞ് അയത്തിൽ- കല്ലുംതാഴം- കടവൂർ - ആൽത്തറമൂട് വഴി ചവറയിലേക്ക് പോകണം. ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന കൊല്ലം നഗരത്തിൽ കൂടി പോകേണ്ടുന്ന ബസുകളും മറ്റ് ചെറിയ വാഹനങ്ങളും കമ്മിഷണർ ഓഫീസ് ആർ.ഒ.ബി, കൊച്ചുപിലാംമൂട് - ബീച്ച് റോഡ്- വാടി - അമ്മച്ചിവീട് - വെള്ളയിട്ടമ്പലം ജംഗ്ഷന്‍ വഴി കാവനാട് എത്തി യാത്ര തുടരാം.
ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക്
ആലപ്പുഴ ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ട്രെയിലറുകൾ, ടാങ്കർ ലോറികൾ, കണ്ടെയ്നറുകൾ മുതലായ ഹെവി വാഹനങ്ങളും മറ്റ് ഗുഡ്‌സ് വാഹനങ്ങളും ചവറ കെ.എം.എം.എൽ ജംഗ്ഷനിൽ തിരിഞ്ഞ് ഭരണിക്കാവ്- കുണ്ടറ- കണ്ണനല്ലൂർ വഴി കൊട്ടിയത്തെത്തി പോകണം.
തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന മറ്റു വാഹനങ്ങൾ ചവറ ആൽത്തറമൂട്, കടവൂർ, കല്ലുംതാഴം, അയത്തിൽ, മേവറം വഴി പോകണം. തിരുവനന്തപുരം ഭാഗത്തേക്ക് കൊല്ലം നഗരത്തിലൂടെ പോകുന്ന ബസ്സുകളും മറ്റ് ചെറിയ വാഹനങ്ങളും ആൽത്തറമൂട് നിന്ന് തിരിഞ്ഞ് കാവനാട് വെള്ളയിട്ടമ്പലം അമ്മച്ചിവീട് ജംഗ്ഷൻ വഴി വാടിയിലെത്തി അവിടെ നിന്ന് ബീച്ച് റോഡ് കൊച്ചുപിലാംമൂട്, കമ്മിഷണർ ഓഫീസ് ആർ.ഒ.ബി, പള്ളിമുക്ക് വഴി പോകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |