SignIn
Kerala Kaumudi Online
Friday, 23 October 2026 1.16 AM IST

ഉഗ്രൻകുന്ന് എൽ.പി സ്കൂളിൽ പഠനോത്സവവും സപ്ലിമെന്റ് പ്രകാശനവും

a
ഉഗ്രൻകുന്ന് ഗവ.എൽ.പി സ്കൂളിന്റെ ഒരു വർഷത്തെ അക്കാഡമിക പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ 'ദർപ്പണം' വാർഷിക സപ്ലിമെന്റ് വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. അൻസർ പ്രകാശനം ചെയ്യുന്നു

ഓയൂർ : ഉഗ്രൻകുന്ന് ഗവ.എൽ.പി സ്കൂളിന്റെ ഒരു വർഷത്തെ അക്കാഡമിക പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ 'ദർപ്പണം' വാർഷിക സപ്ലിമെന്റ് വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. അൻസർ പ്രകാശനം ചെയ്തു. " പൈതൃകം" എന്ന പേരിൽ പഴയകാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനത്തിന്റെ ഉദ്ഘാടനം ഉഗ്രംകുന്ന് വാർഡ് മെമ്പർ ടി.കെ. ജ്യോതി ദാസ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ്‌ പി.ആർ.രാജേഷ് അദ്ധ്യക്ഷനായി. എച്ച്.എം ജിജി വർഗീസ് സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ആതിര, നീതു എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സാം തോമസ് നന്ദി പറഞ്ഞു. തുടർന്ന് പഠനോത്സവവുമായി ബന്ധപ്പെട്ട് കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL