SignIn
Kerala Kaumudi Online
Friday, 23 October 2026 1.16 AM IST

ഭരതർ ക്രിസ്‌ത്യാനികളുടെ കളക്ടറേറ്റ് മാർച്ച്

t
ഭരതർ ക്രിസ്‌ത്യാനികൾക്ക് ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് സമുദായ സംഘടനയുടെ നേതൃത്വത്തിൽ നടത്തി​യ കളക്ടറേറ്റ് മാർച്ചും ധർണയും കൊല്ലം രൂപത അദ്ധ്യക്ഷൻ മോ.പോൾ മുല്ലശേരി ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: ഭരതർ ക്രിസ്‌ത്യാനികൾക്ക് ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് സമുദായ സംഘടനയുടെ നേതൃത്വത്തിൽ നടത്തി​യ കളക്ടറേറ്റ് മാർച്ചും ധർണയും കൊല്ലം രൂപത അദ്ധ്യക്ഷൻ മോ.പോൾ മുല്ലശേരി ഉദ്‌ഘാടനം ചെയ്‌തു. എൻ.കെ. പ്രേമചന്ദ്രൻ എം‌.പി മുഖ്യപ്രഭാഷണം നടത്തി. എ.ഐ.സി.സി അംഗം ബി​ന്ദു കൃഷ്ണ സംസാരിച്ചു. മൂതാക്കര ഇടവക വികാരി ജോസഫ് നെറ്റോ,​ ചിന്നക്കട ഇടവക വികാരി അരുൺ ജെ.ആറാടൻ, ഭരത ക്രിസ്‌ത്യാനി വിഭാഗം പുരോഹിതരായ ഫാ. രാജേഷ് മാർട്ടിൻ, ​ഫാ. മിൽട്ടൺ,​ ഫാ. അമൽരാജ്,​ ഫാ. റെജിസൻ,​ ഫാ. മാക്‌സ്‌വൽ, സംഘടനാ നേതാക്കളായ ജെ. ബനഡിക്‌ട്,​ ടി. ബാബുകുമാർ,​ ആർ. റോബിൻ,​ ബർലിൻ ഫ്രാൻസിസ്,​ മൈക്കിൾ ബ്രൂണോ, ​ജൂലിയാൻ,​ ഡി. ജോസഫ്,​ ജെയിംസ്,​ വി. ദാസ്,​ എസ്.എസ്. മരിയാൻ എന്നിവർ ജാഥയ്‌ക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL