SignIn
Kerala Kaumudi Online
Friday, 23 October 2026 9.50 AM IST

ലഹരി വിരുദ്ധപ്രതിജ്ഞയും ബോധവത്കരണവും

lahari-
സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധപ്രതിജ്ഞയുടെയും ബോധവത്കരണത്തിന്റെയും ഉദ്ഘാടനം പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എ. മുഹമ്മദ്‌ കുഞ്ഞ് നിർവഹിക്കുന്നു

ശാസ്താംകോട്ട: സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുത്താകാം ലഹരിക്കെതിരെ, കൈകോർക്കാം നാടിനായി

എന്ന സന്ദേശവുമായി ഐക്യദാർഢ്യ പ്രതിജ്ഞയും ബോധവത്കരണവും നടത്തി. പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം എ. മുഹമ്മദ്‌ കുഞ്ഞ് ഉദ്ഘാടനം നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി അദ്ധ്യക്ഷനായി. മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി എച്ച്.മാരിയത്ത് , അസോസിയേഷൻ ജില്ലാട്രഷറർ എൻ. സോമൻപിള്ള, അസോസിയേഷൻ നിയോജകമണ്ഡലം സെക്രട്ടറി കെ.ജി. ജയചന്ദ്രൻപിള്ള, നേതാക്കളായ,അബ്ദുൽ സമദ്, ഡി.ബാബുരാജൻ, ശൂരനാട് വാസു, അസൂറബീവി, ശൂരനാട് രാധാകൃഷ്ണൻ, ടി.എ.സുരേഷ് കുമാർ,കെ.സാവിത്രി, വി. പ്രകാശ്,എൽ.മറിയാമ്മ, ഐഷാബീവി, സന്തോഷ്‌ കുമാർ, തുളസീധരൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL