SignIn
Kerala Kaumudi Online
Friday, 23 October 2026 7.37 AM IST

ഒട്ടേറെ കേസുകളിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ

raju

കടയ്ക്കൽ: ഒട്ടേറെ കേസുകളിൽ പ്രതിയായ ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാറ്റാടിമൂട് രമ്യാഭവനിൽ രാജുവിനെയാണ് (62, കത്തി രാജു) വീടിന് സമീപമുള്ള റബർ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ മുതൽ രാജുവിനെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ വധശ്രമം ഉൾപ്പടെയുള്ള കേസുകൾ ഇയാളുടെ പേരിലുണ്ട്.
കഴിഞ്ഞദിവസം കാറ്റാടിമൂട് സ്വദേശി ശിവപ്രസാദിനെ കുത്തി പരിക്കേൽപ്പിച്ചിരുന്നു. പരിക്കേറ്റ ശിവപ്രസാദ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ശിവപ്രസാദിന്റെ പരാതിയിൽ രാജുവിനെ ഇന്ന് കടയ്ക്കൽ സ്റ്റേഷനിൽ എത്താൻ പൊലീസ് അറിയിച്ചിരുന്നു. ഇതിനിടെയാണ് മരിച്ചനിലയിൽ കാണപ്പെട്ടത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL