SignIn
Kerala Kaumudi Online
Friday, 23 October 2026 7.36 AM IST

മയക്ക് മരുന്നിനെതിരെ തെരുവ് നാടകവുമായി വിദ്യാർത്ഥികൾ

lahari

കൊല്ലം: മയക്കുമരുന്ന് വ്യാപനത്തിനെതിരെ ബോധവത്കരണവുമായി അമ്പലംകുന്ന് സിദ്ധാർത്ഥയിലെ കുട്ടികൾ അമ്പലംകുന്ന് ജംഗ്ഷനിൽ തെരുവ് നാടകം അവതരിപ്പിച്ചു. വിദ്യാർത്ഥികൾ, രക്ഷകർത്തൃ കൂട്ടായ്മയായ കബനി സാംസ്കാരിക വേദി, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവർ സംയുക്തമായി നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാറിന് മുന്നോടിയായാണ് അരുതേ ലഹരി" നാടകം അരങ്ങേറിയത്.
പുതിയ തലമുറ മയക്കുമരുന്നിനും മദ്യത്തിനും അക്രമങ്ങൾക്കും അടിമകളാകുന്ന സാമൂഹിക സാഹചര്യത്തിൽ ജനമനസുകളെ ഉണർത്തുകയെന്ന ലക്ഷ്യത്തോടെയാണ് രക്ഷിതാക്കളും സാംസ്കാരിക പ്രവർത്തകരും ചേർന്ന് നാടകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഡി.എസ്.രേണുവാണ് നാടകം സംവിധാനം ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL