
ചവറ: ആശാ വർക്കർമാരെ സ്ഥിരപ്പെടുത്തി നിയമിക്കുക, പെൻഷൻ അനുവദിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക, സമരക്കാരോടുള്ള പ്രതികാര നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളാ പ്രദേശ് ആശാ വർക്കേഴ്സ് കോൺഗ്രസ് ഐ.ൻ.ടി.യു.സി ചവറ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചവറ സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് ജോസ് വിമൽരാജ് അദ്ധ്യക്ഷനായി. ആർ.ജയകുമാർ, ചവറ ഹരീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയലക്ഷ്മി, പന്മന ബാലകൃഷ്ണൻ,സുമി , ഷമീർ പൂതക്കുളം, സെബാസ്റ്റ്യൻ ആംബ്രോസ്, പ്രസന്നൻ ഉണ്ണിത്താൻ, നിസാർ മേക്കാടൻ, വസന്തകുമാർ, പ്രശാന്ത് പൊന്മന, ഗിരിജ എസ്. പിള്ള, ആർ.ജിജി ,പി.കെ.ലളിത, നിസാർ കൊല്ലക, ജയപ്രകാശ്,,ഷിഹാബ് ചവറ, ജോസഫ് ജോൺ,ജോസ് വർഗീസ്,തേവലക്കര അൻസാരി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |