
കൊട്ടാരക്കര: ലോക വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ഗവ. ആയുർവേദ ഫാർമസിസ്റ്റ് അസോസിയേഷൻ നടത്തിയ അപരാജിത പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ. കെ.എസ്.പ്രിയ നിർവഹിച്ചു. സ്ത്രീ സ്വപ്നങ്ങൾക്ക് ചിറകേകാം സധൈര്യം മുന്നോട്ട് എന്ന വിഷയത്തിൽ കേരള സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ.കെ.ജി. ഒലീന പ്രഭാഷണം നടത്തി. അസോസിയേഷനിലെ മുതിർന്നവനിതാ അംഗം എഴുകോൺ ഗവ. ആയുർവേദാശുപത്രിയിലെ ഫർമസിസ്റ്റ് സി. സിന്ധുമോളെ ചടങ്ങിൽ പൊന്നാട ചാർത്തി ആദരിച്ചു. കേരള കൗമുദി ഏജന്റ് കെ.ഗോപിനാഥന്റെ മകളാണ് സിന്ധുമോൾ. ജില്ലാ പ്രസിഡന്റ് രമ്യാദാസ്, ജില്ലാ സെക്രട്ടറി ആർ. തുഷാര, സംസ്ഥാന കൗൺസിൽ അംഗം എസ്.ആർ. ജയലക്ഷ്മി, ഷർമി എസ്. അബ്ദുള്ള , എൽ. കാർത്തിക, എം.ഷിബി, ആര്യ എസ്.നാരായണൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |