
കൊല്ലം: കൊല്ലം ആർ.ടി.ഒയുടെ കീഴിൽ ലേണേഴ്സ് ലൈസൻസ് കരസ്ഥമാക്കുന്നവർക്കുള്ള പരിശീലന കേന്ദ്രം ആരംഭിച്ചു. ആർ.ടി.ഒ എൻ.സി.അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. ആർ.ടി.ഒ ഓഫീസും ട്രാക്കും ചേർന്നാണ് പാഠശാലയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. കൊല്ലം ബീച്ച് റോഡിൽ ട്രാക്ക് ഓഫീസിലാണ് പരിശീലനം സജ്ജമാക്കിയിരിക്കുന്നത്. ലേണേഴ്സ് എഴുത്ത് പരിക്ഷ പാസാകുന്നവർ ഡ്രൈവിംഗ് ടെസ്റ്റിന് മുമ്പ് ക്ലാസിൽ പങ്കെടുക്കേണ്ടതാണ്.
ട്രാക്ക് സെക്രട്ടറിയും സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടറുമായ എച്ച്.ഷാനവാസ്, പ്രസിഡന്റ് അഡ്വ. രഘുനാഥൻ നായർ, വർക്കിഗ് പ്രസിഡന്റും ആറ്റിങ്ങൽ ജോ. ആർ.ടി.ഒയുമായ ശരത്ചന്ദ്രൻ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീകുമാർ, ദിനൂപ് പരിശീലന കേന്ദ്രം പ്രിൻസിപ്പൽ ബിജു യു.സി, ആരിഫ് എന്നിവർ സംസാരിച്ചു. തുടർന്ന് അജേഷ് പണിക്കരുടെ നേതൃത്ത്വതിൽ പരിശീലന ക്ലാസും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |