SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 PM IST

കെ.വി.ഇറവങ്കര കഥകളി പുരസ്കാരം സമർപ്പിച്ചു

photo
കെ.വി.ഇറവങ്കര സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ കെ.വി.ഇറവങ്കര സ്മാരക കഥകളി പുരസ്കാരം പട്ടാഴി ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കഥകളി നടൻ കലാമണ്ഡലം കൃഷ്ണപ്രസാദിന് കൊട്ടാരക്കര ഡിവൈ.എസ്.പി കെ.ബൈജുകുമാർ സമർപ്പിക്കുന്നു

കൊല്ലം : കെ.വി.ഇറവങ്കര സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ കെ.വി.ഇറവങ്കര സ്മാരക കഥകളി പുരസ്കാരം കഥകളി നടൻ കലാമണ്ഡലം കൃഷ്ണപ്രസാദിന് സമർപ്പിച്ചു. കലാശ്രേഷ്ഠ പുരസ്കാരം കഥകളി നടി കൊട്ടാരക്കര ഗംഗയ്ക്കും യുവകലാകാരനുള്ള പുരസ്കാരം തബല കലാകാരനായ അനിൽ പട്ടാഴിക്കും സമർപ്പിച്ചു. പട്ടാഴി ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൊട്ടാരക്കര ഡിവൈ.എസ്.പി കെ.ബൈജുകുമാർ പുരസ്കാര സമർപ്പണം നടത്തി. കലാകാരനും എഴുത്തുകാരനും കഥകളി സംഘാടകനുമായിരുന്ന കെ.വി.ഇറവങ്കരയുടെ ചരമ വാർഷികവുമായി ബന്ധപ്പെട്ടാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്. 10,001 രൂപയും ഫലകവും അടങ്ങുന്നതാണ് കഥകളി പുരസ്കാരം. മറ്റ് രണ്ട് പുരസ്കാരങ്ങൾക്കും 5001 രൂപയും ഫലകവുമാണുള്ളത്. തുടർന്ന് 'നളചരിതം മൂന്നാം ദിവസം' കഥകളി അവതരണവും ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL