SignIn
Kerala Kaumudi Online
Friday, 23 October 2026 1.35 PM IST

എൻഡോവ്മെന്റ് വിതരണവും യാത്രയയപ്പ് സമ്മേളനവും

photo-
ശാസ്താംകോട്ട കുമ്പളത്തു ശങ്കുപിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജ് ബി.എ പൊളിറ്റിക്കൽ സയൻസ് 1986-89 ബാച്ച് ഏർപ്പെടുത്തിയ എൻഡോവ്മെന്റ് വിതരണം പ്രിൻസിപ്പൽ പ്രൊഫ.ഡോ.കെ.സി.പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി : ശാസ്താംകോട്ട കുമ്പളത്തു ശങ്കുപിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിലെ ബി.എ പൊളിറ്റിക്കൽ സയൻസ് 1986-89 ബാച്ച് പൂർവ വിദ്യാർത്ഥികൾ ഏർപ്പെടുത്തിയ എൻഡോവ്മെന്റ് വിതരണം നടന്നു. കോളേജിലെ വിവിധ പഠനവിഭാഗങ്ങളിലെ അമ്പതോളം വിദ്യാർത്ഥികൾക്കാണ് എൻഡോവ്മെന്റ് നൽകിയത്. ഈവർഷം സർവീസിൽ നിന്ന് വിരമിക്കുന്ന കോളേജിലെ കായിക വിഭാഗം മേധാവിയും 1986-89 ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ എൻഡോവ്മെന്റ് കമ്മിറ്റിയുടെ കൺവീനറുമായ പ്രൊഫ. ആർ. അരുൺകുമാറിനും മുൻദേശീയ അദ്ധ്യാപക അവാർഡ് ജേതാവായ ശിവപ്രസാദിനും ചടങ്ങിൽ യാത്രയയപ്പു നൽകി. യോഗം പ്രിൻസിപ്പൽ പ്രൊഫ.കെ.സി.പ്രകാശ് ഉദഘാടനം ചെയ്തു. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല പൊളിറ്റിക്കൽ സയൻസ് ബോർഡ് ഒഫ് സ്റ്റഡീസ് ചെയർമാൻ ഡോ.എ.മോഹനകുമാർ മുഖ്യപ്രഭാഷണവും കോളേജിന്റെ മുൻപ്രിൻസിപ്പൽ ഡോ.ഡി.ലതീഷ് എൻഡോവ്മെന്റ് വിതരണവും നടത്തി. ഡോ.ഡി.എസ്. അരുൺ ഷനോജ് എൻഡോവ്മെന്റിന് അർഹരായ വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. പി.വി.ശ്രീകുമാർ, കെ.ജി. ശിവപ്രസാദ്, രാധാകൃഷ്ണൻ, ബി.സോമശേഖരപിള്ള, ഡോ. ആശ രാധാകൃഷ്ണൻ, ഡോ.രാധികനാഥ്, ഡോ.എസ്.ജയന്തി , ആർ.ശ്രീജ , ജി .എസ്.ഗോകുൽകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ.കെ.അനീഷ് അദ്ധ്യക്ഷനായി. പ്രൊഫ.ആർ.അരുൺകുമാർ സ്വാഗതവും ഡോ.എസ്. ഷിനോജ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL