കരുനാഗപ്പള്ളി: വെളുത്ത മണൽ ജംഗ്ഷൻ മുതൽ കിഴക്കോട്ട് അനുഭപ്പെടുന്ന വോൾട്ടേജ് ക്ഷാമവും അപ്രഖ്യാപിത കറണ്ട് കട്ടും അവസാനിപ്പിക്കണമെന്ന് യുണൈറ്റഡ് മർച്ചൻസ് ചെംബർ (യു.എം.സി) ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ട്രഷറർ നിജാം ബഷി, വെളുത്ത മണൽ യൂണിറ്റ് പ്രസിഡന്റ് എസ്.ഷംസുദീന് ഷഫ്നാസ്, ജനറൽ സെക്രട്ടറി സലാഹുദ്ദീൻ ഇത്താസ്, ട്രഷറർ ഐ.സജീത് , സെക്രട്ടറി ജബ്ബാർ ഇടക്കുളങ്ങര, അജയൻ എന്നിവർ ചേർന്ന് കെ.എസ്.ഇ.ബി നോർത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് നിവേദനം നൽകി. ദുതി പദ്ധതിയിൽ ഉൾപ്പെടുത്തി മാർച്ച് മാസം കഴിഞ്ഞാലുടൻ ട്രാൻസ്ഫോമർ സ്ഥാപിച്ച് വോൾട്ടേജ് ക്ഷാമം പരിഹരിക്കുമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ യു.എം.സി ഭാരവാഹികൾക്ക് ഉറപ്പുനൽകിയതായി നേതാക്കൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |