കൊല്ലം: മുണ്ടയ്ക്കൽ പാപനാശനം കടപ്പുറത്ത് വച്ച് പൊതുപ്രവർത്തകന് സൂര്യാഘാതമേറ്റു. മുണ്ടയ്ക്കൽ പാപനാശനം ഗുരുദേവ കമ്മിറ്റി സെക്രട്ടറികൂടിയായ മുണ്ടയ്ക്കൽ കളീക്കലിൽ കൊച്ചുണ്ണിക്കാണ് (55) സൂര്യാഘാതമേറ്റത്. ബുധനാഴ്ച രാവിലെ 10 ഓടെയായിരുന്നു സംഭവം. കഴുത്തിന്റെ വലത് ഭാഗത്തും വലത് നെഞ്ചിലും തോളിലും പൊള്ളലേറ്റു. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |