കൊല്ലം: കശുഅണ്ടി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനെന്നോണം സർക്കാർ നടപ്പാക്കിയ പാക്കേജ്, ചില മാനേജ്മെന്റുകൾക്കുള്ള സാമ്പത്തിക സഹായമായി ഒതുങ്ങിയെന്ന് ആരോപണം. യു.ടി.യു.സി നേതാവ് എ.എ.അസീസ്, എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി.
തൊഴിലുടമകൾ അടയ്ക്കുന്ന പി.എഫ്, ഇ.എസ്.ഐ വിഹിതങ്ങളുടെ 50 ശതമാനം അവർക്ക് തിരികെ നൽകുന്നതാണ് ഇപ്പോഴത്തെ പാക്കേജ്. സാമ്പത്തിക സഹായം ലഭിക്കുന്ന മാനേജ്മെന്റുകൾ തൊഴിലാളികൾക്ക് നിയമാനുസൃത ആനുകൂല്യങ്ങൾ നൽകുന്നുണ്ടോയെന്ന പരിശോധന പോലും നടക്കുന്നില്ലെന്നതാണ് വിവാദമാവുന്നത്.
പ്രവർത്തിക്കുന്ന ഫാക്ടറികളിൽ തൊഴിലാളി ചൂഷണം വ്യാപകമാണ്. ഒഴിവ് ദിനങ്ങളിലെ ശമ്പളവും ഡി.എയും അടക്കമുള്ള ആനുകൂല്യങ്ങൾ ഏകപക്ഷീയമായി കുറവ് ചെയ്യുന്നു. ഭൂരിഭാഗം ഫാക്ടറികളും അടഞ്ഞുകിടക്കുന്നതിനാൽ പ്രതിഷേധിക്കാനാവാത്ത അവസ്ഥയിലാണ് തൊഴിലാളികൾ. 13 ഒഴിവ് ശമ്പളങ്ങൾ കിട്ടേണ്ട സ്ഥാനത്ത് മിക്ക സ്വകാര്യ മാനേജ്മെന്റുകളും എട്ടെണ്ണമാണ് നൽകുന്നത്. പൊതുമേഖലാ ഫാക്ടറികളിൽ ഷെല്ലിംഗ് തൊഴിലാളികൾക്ക് ഏറ്റവും കുറഞ്ഞ ഒഴിവ് ശമ്പളം 430 ഉം പീലിംഗിൽ 340 ഉം ആണ്. എന്നാൽ സ്വകാര്യ മേഖലയിലെ ഏറ്റവും ഉയർന്ന ഒഴിവ് ശമ്പളം 250 രൂപ മാത്രമാണ്. ഒരു തൊഴിലാളിക്ക് 1700 മുതൽ 2200 രൂപ വരെ ഒരു പ്രവർത്തന വർഷത്തിൽ നഷ്ടമാകും. കുറഞ്ഞത് 100 തൊഴിലാളികളുള്ള ഒരു ഫാക്ടറിയിൽ രണ്ട് ലക്ഷത്തിൽ പരം രൂപ വരെയാണ് ഈ ഇനത്തിൽ മാനേജ്മെന്റുകൾക്കുള്ള ലാഭം.
മാനേജ്മെന്റുകളുടെ ചൂഷണം
പുതിയ കൂലിവർദ്ധന എല്ലാ ഫാക്ടറികളിലും നടപ്പാക്കിയിട്ടില്ല
നടപ്പാക്കിയ ഇടങ്ങളിൽ കിലോയ്ക്ക് പത്ത് രൂപവരെ കുറവ്
ഷെല്ലിംഗിൽ 54.79, പീലിംഗിൽ 69. 71 എന്നിങ്ങനെയാണ് (ഒരു കിലോ പരിപ്പ്) കൂലി
ഗ്രേഡിംഗിൽ 443.61 രൂപ ഒരു ജോലിക്ക്
പ്രതിദിന ഡി.എയിലും വെട്ടിപ്പ്
21.06 രൂപയാണ് നിലവിലെ ഡി.എ. എന്നാൽ എട്ട് രൂപയാണ് പല തൊഴിലുടമകളും നൽകുന്നത്. പൂർണ ഡി.എ ലഭിക്കാത്തതിനാൽ ആഴ്ചയിൽ 78 രൂപയാണ് ഒരു തൊഴിലാളിയുടെ നഷ്ടം. പീലിംഗിലും ഗ്രേഡിംഗിലും ആഴ്ചയിൽ മൂന്ന് ഡി.എ മാത്രമാണ് തൊഴിലാളിക്ക് ലഭിക്കുന്നത്. ഈ വിഭാഗത്തിലെ ഒരു തൊഴിലാളിക്ക് ആഴ്ചയിലുണ്ടാകുന്ന നഷ്ടം 102.18 രൂപ. ഇതിന് പുറമെ ലീവ് വിത്ത് വേജസിലും ഗ്രാറ്റുവിറ്റിയിലും വലിയ നഷ്ടം ഉണ്ടാകുന്നുണ്ട്. ഗ്രാറ്റുവിറ്റിയിനത്തിൽ തോന്നും പടിയാണ് തുക നിശ്ചയിച്ച് നൽകുന്നത്.
ഇറക്കുമതിക്കും കയറ്റുമതിക്കും സാമ്പത്തിക ശേഷിയുള്ള മാനേജ്മെന്റുകൾ മാത്രമാണ് ഇപ്പോൾ ഈ രംഗത്തുള്ളത്. തൊഴിലാളികളുടെ ക്ഷേമം കൂടി ഉറപ്പുനൽകി ഐ.എസ്.ഒ സർട്ടിഫിക്കറ്റുകളടക്കം നേടിയാണ് മിക്ക ഫാക്ടറികളും പ്രവർത്തിക്കുന്നത്
യൂണിയൻ നേതാക്കൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |