SignIn
Kerala Kaumudi Online
Friday, 23 October 2026 3.11 PM IST

ശ്രീനാരായണ പവലിയൻ: സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിൽ നിന്ന് ഡി.ടി.പി.സി പിന്മാറണം

photo

കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ കരുനാഗപ്പള്ളി നഗരസഭ 16-ാം ഡിവിഷനിൽ കന്നേറ്റി പാലത്തിന് സമീപം നിർമ്മിച്ച ശ്രീനാരായണഗുരു പവലിയൻ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിൽ നിന്ന് കൊല്ലം ഡി.ടി.പി.സി പിന്മാറണമെന്ന് എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.

പവലിയന്റെ നിർമ്മാണത്തിന് കെ.സി.വേണുഗോപാൽ കേന്ദ്ര മന്ത്രിയായിരുന്നപ്പോൾ കരുനാഗപ്പള്ളി യൂണിയൻ അപേക്ഷ നൽകിയിരുന്നു. കെ.സി.വേണുഗോപാലിന്റെ നിർദ്ദേശാനുസരണം ജില്ലാ കളക്ടർ യൂണിയൻ ഭാരവാഹികളെയും കരുനാഗപ്പള്ളിയിലെ പൊതു പ്രവർത്തകരെയും കൊല്ലം ജില്ലയിലെ വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികളുടെയും യോഗം വിളിച്ചു. ഈ യോഗത്തിലെ ചർച്ചയുടെ അടിസ്ഥാനത്തിലാണ് കൊല്ലം ഡി.ടി.പി.സി പവലിയിൻ നിർമ്മിക്കാൻ തീരുമാനമായത്.

  • ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനമായ ചിങ്ങമാസത്തിലെ ചതയം നാളിൽ ശ്രീനാരായണ ട്രോഫി ജലോത്സവം നടത്തുന്നതിനും ഗുരുദേവന്റെ മഹാസമാധി ദിനമായ കന്നി 5ന് അനുബന്ധ പരിപാടികൾ നടത്തുന്നതിനും ശ്രീനാരായണ ദർശനങ്ങളുടെ പ്രചാരണം നടത്തുന്നതിനും പവലിയൻ ഉപയോഗിച്ച് വരുന്നു
  • പവലിയന്റെ പണി ഡി.ടി.പി.സി പൂർത്തീകരിച്ചപ്പോൾ അന്നത്തെ കരുനാഗപ്പള്ളി എം.എൽ.എ ആയിരുന്ന ആർ.രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കരുനാഗപ്പള്ളി നഗരസഭാ കാര്യാലയത്തിൽ കൂടിയ യോഗത്തിൽ പവലിയന് ശ്രീനാരായണഗുരു പവലിയിൻ എന്ന് നാമകരണം ചെയ്യുകയും ഗുരുവിന്റെ ഛായാച്ചിത്രം പവലിയനിൽ അനാച്ഛാദനം ചെയ്യുകയും ചെയ്തു

നടത്തിപ്പവകാശം യൂണിയന് നൽകണം

പവലിയന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നതിന് ഡി.ടി.പി.സിക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ നടത്തിപ്പവകാശം കരുനാഗപ്പള്ളി യൂണിയന് നൽകാനുള്ള തീരുമാനം ഉണ്ടാകണമെന്ന് യൂണിയൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷനായി. യോഗം ബോർഡ് മെമ്പർമാരായ കെ.പി.രാജൻ, കെ.ആർ.വിദ്യാധരൻ, കെ.ജെ.പ്രസേനൻ, യൂണിയൻ കൗൺസിലർമാരായ ക്ലാപ്പന ഷിബു, ടി.ഡി.ശരത് ചന്ദ്രൻ, വി.എസ്.വിനോദ് കുമാർ, രാജൻ കാരമൂട്ടിൽ, അനിൽ ബാലകൃഷ്ണൻ, കെ.ബി.ശ്രീകുമാർ, ബിജു രവീന്ദ്രൻ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL