കൊല്ലം: മുണ്ടയ്ക്കൽ പാലത്തിന് സമീപത്ത് നിന്ന് 12 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം ഇടവ ബിജു ഭവനിൽ സജീവ് (28), തിരുവനന്തപുരം ഇടവ കമലാലയം വീട്ടിൽ ഡിപിൻ (29) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക്ക് കവറിനുള്ളിലാക്കി സൂക്ഷിച്ചിരുന്ന 12 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള ഡാൻസാഫ് സംഘത്തോടൊപ്പം കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സുമേഷ്, മനോജ്, സി.പി.ഒമാരായ രാജേഷ്, വിനോദ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |