കൊല്ലം: ലോക വനിത ദിനത്തോടനുബന്ധിച്ച് ചാത്തന്നൂർ എസ്.ബി.ഐ ബ്രാഞ്ചും നെടുങ്ങോലം ബി.ആർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററും സംഘടിപ്പിച്ച സൗജന്യ ദന്തൽ ക്യാമ്പ് ബി.ആർ ഹോസ്പിറ്റൽ ചീഫ് പീഡിയാട്രിക് ഡെന്റിസ്റ്റ് ഡോ. വിനയ് കവിരാജ് ഉദ്ഘാടനം ചെയ്തു. എസ്.ബി.ഐ ബ്രാഞ്ച് ചീഫ് മാനേജർ ജി.എസ്. ബിജു അദ്ധ്യക്ഷത വഹിച്ചു. ദന്തസംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള അവബോധം ഇല്ലായ്മയും പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനുള്ള വിമുക്തതയും രോഗം നേരത്തെ കണ്ടെത്താൻ കഴിയാത്തതും ദന്തക്ഷയം കൂടുന്നതിന് കാരണമാകുന്നതായി ഡോ. വിനയ് വിശദീകരിച്ചു. സ്ത്രീ ശാക്തീകരണം, കുടുംബശ്രീകളുടെ പങ്ക്, ബാങ്കിംഗ് മേഖലയിൽ സ്ത്രീകൾ വഹിച്ച നേട്ടം എന്നിവയെക്കുറിച്ച് ജി.എസ്. ബിജു സംസാരിച്ചു. എസ് ബി ഐ ജനറൽ ഇൻഷ്വറൻസ് ക്ലസ്റ്റർ സെയിൽസ് മാനേജർ ജി.എൽ. സിജോ, ചിറക്കര ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ റീജ ബാലകൃഷ്ണൻ, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ ലൈല, വാർഡ് മെമ്പർ ലീലാമ്മ ചാക്കോ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |