SignIn
Kerala Kaumudi Online
Friday, 23 October 2026 3.07 PM IST

ചലച്ചിത്ര ശില്പശാലയ്ക്ക് തുടക്കം

kila
കൊട്ടാരക്കര കിലയിൽ ജനപ്രതിനിധികൾക്കായി നടത്തിയ ചലച്ചിത്ര ശില്പശാലയിൽ കേരള സർവകലാശാല സിൻഡിക്കറ്റ് അംഗം ഡോ. ഷിജുഖാൻ സംസാരിക്കുന്നു

കൊല്ലം: സംസ്ഥാന ചലച്ചിത്ര അക്കാഡമി തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായി കിലയുടെ സഹകരണത്തോടെ നടത്തുന്ന ത്രിദിന ചലച്ചിത്ര ശിൽപ്പശാല കൊട്ടാരക്കരയിലെ കില ഹ്യൂമൻ റിസോഴ്സ് ഡെവലപ്പ്മെന്റ് സെന്ററിൽ ആരംഭിച്ചു. 15ന് സമാപിക്കും.

ഇന്നലെ രാവിലെ 10ന് നടന്ന ആദ്യ സെഷനിൽ കേരള സർവകലാശാല സിൻഡിക്കറ്റ് അംഗം ഡോ. ഷിജുഖാൻ 'അധികാരവും ജനാധിപത്യവും' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ ഉണ്ണികൃഷ്ണ മേനോൻ, കില ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് സെന്റർ ഡയറക്ടർ വി.സുദേശൻ, ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി.അജോയ്, ക്യാമ്പ് ഡയറക്ടർ ഷെറി ഗോവിന്ദൻ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാകുമാരി, കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.സുനിത എന്നിവർ പങ്കെടുത്തു. മുഹ്സിൻ മഖ്ൽ ബഫിന്റെ 'ദ പ്രസിഡന്റ്' എന്ന സിനിമയുടെ പ്രദർശനവും സംവാദവും നടന്നു.

ശിൽപ്പശാലയുടെ ഭാഗമായി ജനാധിപത്യമൂല്യങ്ങൾ, ലിംഗസമത്വം, ജനക്ഷേമപ്രവർത്തനങ്ങൾ, കുടിവെള്ളപ്രശ്നം, മാലിന്യനിർമ്മാർജനം, നഗരാസൂത്രണം എന്നിവയിലൂന്നിയ സിനിമകളുടെയും ഡോക്യുമെന്ററികളുടെയും പ്രദർശനവും സംവാദവും നടക്കും. സിനിമകളിലെ പ്രതിപാദ്യ വിഷയങ്ങളെക്കുറിച്ച് ക്യാമ്പ് അംഗങ്ങളുമായി മന്ത്രി കെ.എൻ.ബാലഗോപാൽ സംവദിക്കും. ക്യാമ്പ് ഡയറക്ടർ ഷെറി മോഡറേറ്ററായിരിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തദ്ദേശ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പടെ 90 പേരാണ് പങ്കെടുക്കുന്നത്.

15ന് വൈകിട്ട് നടക്കുന്ന സർട്ടിഫിക്കറ്റ് വിതരണം ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ നിർവഹിക്കും. കെ.വി.മോഹൻ കുമാർ, ആർ.പാർവതീദേവി തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL