SignIn
Kerala Kaumudi Online
Friday, 23 October 2026 6.43 PM IST

വർണ്ണക്കൂടാരമായി ഇടയ്ക്കിടം ഗവ. എൽ.പി.എസ്

glps
ഇടയ്ക്കിടം ഗവ. എൽ.പി.എസിലെ വർണ്ണ കൂടാരം.

എഴുകോൺ : വർണ്ണ കൂടാരത്തിലൂടെ മുഖച്ഛായ മാറി ഇടയ്ക്കിടം ഗവ.എൽ.പി.എസ്. സമഗ്ര ശിക്ഷാ പദ്ധതിയുടെ ഭാഗമായി പ്രീ പ്രൈമറി കുട്ടികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സൗകര്യം ഒരുക്കുന്നതിനുള്ള സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വർണ്ണക്കൂടാരം ഒരുക്കിയത്. കളിക്കാനും കളികളിലൂടെ പഠിക്കാനുമുള്ള ഇടങ്ങളോട് കൂടിയതാണിത്. ഭാഷാ വികാസയിടം, ശാസ്ത്രയിടം, ഗണിതയിടം തുടങ്ങി 13 പ്രവർത്തനയിടങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.

വർണ്ണാഭമായ ചിത്രങ്ങൾ കൊണ്ട് ക്ലാസ് മുറികൾക്കകവും പുറം ചുമരുകളും ഭംഗിയാക്കിയിട്ടുണ്ട്. വട്ടമിട്ടിരുന്നു പഠിക്കാനാകുന്ന വിധമാണ് ഇരിപ്പിട സൗകര്യങ്ങൾ. ശിശുവികാസ ശേഷികൾ ഉറപ്പാക്കുന്ന ശാസ്ത്രീയ പ്രീ സ്കൂൾ പഠന രീതിയാണ് ലക്ഷ്യമിടുന്നത്.

ഇന്ന് ഉച്ചയ്ക്ക് 12 ന് വർണ്ണ കൂടാരം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. സുവിധ അദ്ധ്യക്ഷയാകും. വൈകിട്ട് നാലിന് സാംസ്കാരിക സമ്മേളനം നടക്കും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ഉദയകുമാർ അദ്ധ്യക്ഷനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL