SignIn
Kerala Kaumudi Online
Friday, 23 October 2026 12.11 PM IST

വർണ്ണക്കൂടാരമൊരുക്കി പന്മന ചിറ്റൂർ യു.പി.എസ്

inauguration-
വർണ്ണക്കൂടാരം പ്രീ സ്കൂൾ പദ്ധതിയുടെ ഉദ്ഘാടനം ചിറ്റൂർ ഗവ.യു.പി സ്കൂളിൽ സുജിത് വിജയൻ പിള്ള എം.എൽ.എ നിർവഹിക്കുന്നു

ചവറ: പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സമഗ്രശിക്ഷാ കേരളം ബി.ആർ.സി ചവറ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് പൂർത്തിയാക്കിയ വർണ്ണക്കൂടാരം പ്രീ സ്കൂൾ പദ്ധതിയുടെ ഉദ്ഘാടനം ചിറ്റൂർ ഗവ .യു.പി സ്കൂളിൽ സുജിത് വിജയൻ പിള്ള എം.എൽ.എ നിർവഹിച്ചു. പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീകല അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി മുഖ്യപ്രഭാഷണം നടത്തി. വിദ്യാകിരണം മിഷൻ ജില്ലാ കോഡിനേറ്റർ കിഷോർ കെ.കൊച്ചയ്യം പദ്ധതി വിശദീകരണം നടത്തി. പ്രഥമാദ്ധ്യാപിക കെ.എസ്.സാജിദ സ്വാഗതം പറഞ്ഞു. വിവിധ ഇടങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അഡ്വ.സി.പി.സുധീഷ് കുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.കെ.അനിത , എസ്.എം.സി ചെയർമാൻ സന്തോഷ് മനയത്ത് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ജോർജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് അംഗം സീനത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂറത്ത് സക്കീർ,ഷെമി, അദ്ധ്യാപക പരിശീലകരായ എസ്.സിന്ധു,മേരി ഉഷ, റാണി , ഷംല നൗഷാദ്, സ്റ്റാഫ് സെക്രട്ടറി ഷാജു , മുൻ പ്രഥമാദ്ധ്യാപകരായ മായാദേവി, നസിലി, വർണ്ണക്കൂടാരം ചുമതലയുള്ള അദ്ധ്യാപിക സിമി വൈ. ബുഷ്റ , പ്രീ സ്കൂൾ അദ്ധ്യാപകരായ അശ്വതി,രശ്മി തുടങ്ങിയവ‌ർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL