SignIn
Kerala Kaumudi Online
Friday, 23 October 2026 6.43 PM IST

മയക്കുമരുന്നുമായി ബോക്സിംഗ് പരിശീലകൻ അറസ്റ്റിൽ

gokul-

കൊല്ലം: കരുനാഗപ്പള്ളി പന്മന വടുതലയിൽ നിന്ന് 16.104 ഗ്രാം എം.ഡി.എം.എയുമായി ബോക്സിംഗ് പരിശീലകൻ എക്സൈസിന്റെ പിടിയിലായി. കരുനാഗപ്പള്ളി പന്മന വടുതല ഗോകുൽ ഭവനിൽ ഗോകുലാണ് (28) അറസ്റ്റിലായത്. ഗ്രാമപ്രദേശം കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വിതരണ ശൃംഖലയിലെ പ്രധാനിയാണ് ഗോകുലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മൊത്തവിൽപ്പനക്കാരിൽ നിന്ന് വലിയ അളവിൽ മയക്കുമരുന്ന് വാങ്ങി ചില്ലറ വില്പന നടത്തിവരുന്നയാളാണ്. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി എക്‌സൈസ് സംഘം നടത്തിയ രാത്രികാല പരിശോധനയിലാണ് ഗോകുൽ പിടിയിലായത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്. ഷിജുവിന്റെ നിർദേശാനുസരണം സ്പെഷ്യൽ സ്ക്വാഡ് എക്‌സൈസ് ഇൻസ്പെക്ടർ സി.പി.ദിലീപിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ജെ.ആർ.പ്രസാദ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ആർ.അനീഷ്, ബി.എസ്.അജിത്, ജൂലിയൻ ക്രൂസ്, ജെ.ജോജോ, പി.എസ്.സൂരജ്, ബാലു.എസ്.സുന്ദർ, എച്ച്.അഭിരാം, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജി.ഗംഗ, ജി.നിജി, സിവിൽ എക്‌സൈസ് ഡ്രൈവർ എസ്.കെ.സുഭാഷ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL