SignIn
Kerala Kaumudi Online
Friday, 23 October 2026 12.11 PM IST

കൊല്ലം പോർട്ടിലെ ഐ.സി.പി: പൊലീസ് ഉദ്യോഗസ്ഥരുടെ നിയമനം വൈകുന്നു

കൊല്ലം: കൊല്ലം പോർട്ടിലെ എമിഗ്രേഷൻ ചെക്ക് പോയിന്റിന്റെ പ്രവർത്തനത്തിനായി പൊലീസ് ഉദ്യോഗസ്ഥരുടെ നിയമനം വൈകുന്നു. സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ച ഉദ്യോഗസ്ഥരെ അഭിമുഖം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പട്ടിക നൽകി മാസങ്ങളായിട്ടും അതിൽ നിന്നുള്ള നിയമനം വൈകുകയാണ്.

കഴിഞ്ഞ വർഷം ജൂണിലാണ് കൊല്ലം പോർട്ടിൽ കേന്ദ്ര അഭ്യന്തര മന്ത്രാലയം എമിഗ്രേഷൻ ചെക്ക് പോയിന്റ് അനുവദിച്ചത്. അതിന് രണ്ട് വർഷം മുമ്പേ എമിഗ്രേഷൻ ചെക്ക് പോയിന്റ് അനുവദിക്കാൻ ഒരുക്കേണ്ട സൗകര്യങ്ങളുടെ പട്ടികയിൽ സി.ഐ അടക്കം 14 പൊലീസുകാരെ നിയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. പക്ഷെ തുടർച്ചയായി യാനങ്ങൾ എത്തുന്നില്ലെന്ന പേരിൽ നിയമനം വൈകിപ്പിക്കുകയാണ്. ആറ് കൗണ്ടറുകൾ പ്രവർത്തിപ്പിക്കാനാണ് കേന്ദ്ര സർക്കാരെ 14 ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് നിർദ്ദേശിച്ചത്. യാനങ്ങൾ കുറവായതിനാൽ കൊല്ലം പോർട്ടിൽ തത്കാലം ഒരു കൗണ്ടർ പ്രവർത്തിപ്പിച്ചാൽ മതി. പക്ഷെ ഇതിന്റെ ഫയൽ നീക്കം അഭ്യന്തര വകുപ്പിൽ ഇഴയുകയാണ്.

കപ്പലുകൾ വഴിമാറുന്നു

ഐ.സി.പി ഓഫീസ് പ്രവർത്തിക്കാത്തതിനാൽ നടപടികൾ വൈകുമെന്ന ഭീതിയിൽ ബങ്കറിംഗിനും അറ്റകുറ്റപ്പണിക്കും കൊല്ലം തീരത്ത് അടുക്കാൻ അന്വേഷണം നടത്തുന്ന കപ്പലുകളും ബാർജുകളും വഴിമാറിപ്പോവുകയാണ്. ഇപ്പോൾ തിരുവനന്തപുരം ഫോറിൻ റീജിണൽ രജിസ്ട്രേഷൻ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തിയാണ് കൊല്ലം പോർട്ടിൽ എമിഗ്രേഷൻ ജോലികൾ ചെയ്യുന്നത്. ഉദ്യോഗസ്ഥർ എത്തുന്നവരെ യാനങ്ങൾ കാത്തുകിടക്കേണ്ട അവസ്ഥയാണ്. കൊല്ലം തീരത്ത് സെപ്തംബറിൽ അരംഭിക്കുന്ന ഇന്ധന പര്യവേക്ഷണത്തിന്റെ തീരസേവനം കൊല്ലം പോർട്ട് കേന്ദ്രീകരിച്ച് നടക്കാനും സ്ഥിരം എമിഗ്രേഷൻ സംവിധാനം അനിവാര്യമാണ്.

ഐ.സി.പി അനുവദിച്ചത്

2024 ജൂണിൽ


സജ്ജമാക്കിയത്

6 കൗണ്ടറുകൾ

തത്കാലം പ്രവർത്തിക്കേണ്ടത്

1 കൗണ്ടർ


ഇപ്പോൾ വേണ്ടത് കുറഞ്ഞത്

4 ഉദ്യോഗസ്ഥർ

കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റ് അനുവദിച്ചെങ്കിലും പഴയത് പോലെ ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് നിന്നും വരേണ്ട അവസ്ഥയാണ്. സമയം നഷ്ടമാകുന്ന ആശങ്കയിൽ കൊല്ലം പോർട്ടിൽ അടുപ്പിക്കാൻ അന്വേഷണം നടത്തുന്ന കപ്പലുകൾ സ്ഥിരം ഐ.സി.പി ഇല്ലാത്തതിനാൽ കൊച്ചിയിലേക്ക് പോകുകയാണ്.

ഷിപ്പിംഗ് ഏജന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL