
കരുനാഗപ്പള്ളി: തഴവ ആദിത്യവിലാസം ഗവ.ഹൈസ്‌കൂളിലെ പ്രതിഭകൾക്കുള്ള എൻഡോവ്‌മെന്റ് വിതരണവും അവാർഡ് ദാനവും പഠനോത്സവവും സംഘടിപ്പിച്ചു. സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഠനോത്സവവും അവാർഡ് വിതരണവും ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.അനിൽ എസ്. കല്ലേലിഭാഗവും പി.ടി.എ അവാർഡ് ദാനം പഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവനും കായിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് അംഗം സുധീർ കാരിയ്ക്കലും ശങ്കരൻപോറ്റി മെമ്മോറിയൽ സ്കോളർഷിപ്പ് വിതരണം വാർഡ്‌മെമ്പർ സുശീലാമ്മയും നിർവഹിച്ചു. എസ്.എം.സി ചെയർമാൻ എം.നിയാസ് അദ്ധ്യക്ഷനായി. പ്രഥമാദ്ധ്യാപിക എസ്.ഡി.കല, പി.ടി.എ വൈസ് പ്രസിഡന്റ് സിന്ധു അശോക്, എസ്.എം.സി വൈസ് ചെയർമാൻ തഴവ സമദ്, ഡെപ്യുട്ടി എച്ച്.എം.വി.എസ് കവിത, സ്റ്റാഫ് സെക്രട്ടറി റെജി എസ്. തഴവ, സ്മിത സന്തോഷ്, അദ്ധ്യാപകരായ പദ്മകുമാർ, രഞ്ജിത്ത്, നിഷാദ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |