
കൊല്ലം: കോർപ്പറേഷന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്, മത്സ്യത്തൊഴിലാളികൾക്ക് വാട്ടർ ടാങ്ക് എന്നിവയുടെ വിതരണം മേയർ ഹണി ബെഞ്ചമിൻ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ എസ്. ജയൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ യു. പവിത്ര, സജീവ് സോമൻ, സുജാ കൃഷ്ണൻ, കൗൺസിലർമാരായ ജോർജ് ഡി.കാട്ടിൽ, എൻ. ടോമി, ജെ. സ്റ്റാൻലി തുടങ്ങിയവർ പങ്കെടുത്തു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്.ആർ. രമേശ് ശശിധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഗീതാകുമാരി സ്വാഗതവും അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ മൈന സോമരാജ് നന്ദിയും പറഞ്ഞു.
കൊല്ലം കോർപ്പറേഷന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 50 ഗുണഭോക്താക്കൾക്ക് 75 ശതമാനം സബ്സിഡി നിരക്കിൽ 3748 രൂപ വരുന്ന ടാങ്കുകളാണ് വിതരണം ചെയ്തത്. വിദ്യാർത്ഥികൾക്ക് 37900 രൂപയുടെ ലാപ്ടോപ്പും വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |