SignIn
Kerala Kaumudi Online
Friday, 23 October 2026 10.31 AM IST

കോൺഗ്രസ് പ്രകടനവും ധർണയും

poothakkulam-

പൂതക്കുളം: പൂതക്കുളത്ത് വില്ലേജ് ഓഫീസറെ ഉടൻ നിയമിക്കണമെന്നാവശ്യപ്പെട്ട് പൂതക്കുളം സൗത്ത്- നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിന് മുന്നിൽ പ്രകടനവും ധർണയും നടത്തി. ധർണ പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ലതാ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പൂതക്കുളം നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് പരവൂർ സജീബ്, ബിജു പാരിപ്പള്ളി, സൗത്ത് മണ്ഡലം പ്രസിഡന്റ് കെ. സുനിൽകുമാർ, അഡ്വ. വരദരാജൻ, ഷൈജു ബാലചന്ദ്രൻ, മനീഷ്, വിജേന്ദ്ര കുറുപ്പ്, നൗഷാദ്, വിജയ് പരവൂർ, തെക്കുംഭാഗം ഹാഷിം, സേതു ലാൽ, ഷർമത് ഖാൻ, രതീഷ്, സുദർശനൻ, സുകുമാരൻ, ഗീതാ ഗൗതമൻ, മണിയൻ, സതീശൻ പിള്ള എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL