കൊല്ലം: മഹാത്മാഗാന്ധിയുടെ പൗത്രൻ തുഷാർ ഗാന്ധിയെ നെയ്യാറ്റിൻകരയിൽ ആർ.എസ്.എസ് പ്രവർത്തകർ തടഞ്ഞതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഷംല നൗഷാദ്, മുഹമ്മദ് ആരിഫ് കൊട്ടിയം, യൂത്ത് കോൺഗ്രസ് ഇരവിപുരം നിയോജക മണ്ഡലം പ്രസിഡന്റ് അനസ് ഇരവിപുരം, ബിനോയ് ഷാനൂർ, ഷമീർ മയ്യനാട്, ശരത് കടപ്പാക്കട, കൃഷ്ണപ്രസാദ്, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസൽ കുഞ്ഞുമോൻ, അനീബ് തൃക്കരുവ, വിപിൻ ജോസ് മയ്യനാട്, സെയ്തലി മുണ്ടയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |