ഓയൂർ: മരണവീട്ടിൽ ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തെ തടർന്നുള്ള അടിപിടിയിൽ രണ്ടുപേർക്ക് ഗുരുതര പരിക്ക്. ഓയൂർ കൊക്കാട് കീർത്തി ഭവനിൽ മനു (42), ഓയൂർ കൊക്കാട് അഖിൽ ഭവനത്തിൽ അഖിൽ (25) എന്നിവർ തമ്മിലാണ് കഴിഞ്ഞദിവസം രാത്രി വഴക്കുണ്ടായത്.
മാരകായുധം ഉപയോഗിച്ചുള്ള വെട്ടിൽ മനുവിന്റെ ഇടത് കൈപ്പത്തിക്ക് പരിക്കേറ്റു. അഖിലിന്റെ ഇടത് കൈക്ക് പൊട്ടലും തലയ്ക്ക് മുറിവുമുണ്ട്. ഇരുവരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂയപ്പള്ളി പൊലീസ് വിശദമായി ചോദ്യം ചെയ്തശേഷം ഇരുകൂട്ടരും ഒത്തുതീർപ്പിലെത്തി പിരിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |