SignIn
Kerala Kaumudi Online
Friday, 23 October 2026 6.39 AM IST

ലോഡ്ജ് മുറിയിൽ മദ്യപസംഘം തമ്മിലടിച്ചു: തലയ്ക്കടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്

തെന്മല: ആര്യങ്കാവിലെ ലോഡ്ജ് മുറിയിലിരുന്ന് മദ്യപിച്ച സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആര്യങ്കാവ് തെങ്ങുവിള വീട്ടിൽ ബിജുവിനാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ തൃശൂർ സ്വദേശികളായ രാധാകൃഷ്ണൻ, ഗിരീഷ്, ഷൈജു, ആര്യങ്കാവ് സ്വദേശി സാജൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി 11ന് ആര്യങ്കാവിലെ ലോഡ്ജിലായിരുന്നു സംഭവം. തൃശൂർ സ്വദേശികളടങ്ങിയ സംഘം സ്ഥിരമായി ഇവിടെയെത്തി മുറിയെടുക്കുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മദ്യപാനത്തിനിടെ അഞ്ചംഗസംഘത്തിനിടയിൽ തർക്കമുണ്ടായി. ഒരാൾ ബിജുവിന്റെ തലയ്ക്ക് കസേര കൊണ്ട് അടിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ ലോഡ്ജ് ജീവനക്കാർ പൊലീസിനെ വിവരമറിയിച്ച ശേഷം സംഘാംഗങ്ങളെ തടഞ്ഞുവച്ചു. സ്ഥലത്തെത്തിയ പൊലീസ് നാലുപേരെയും കസ്റ്റഡയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും തലയ്ക്കടിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. പരിക്കേറ്റ ബിനു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

തെന്മല എസ്.എച്ച്.ഒ പുഷ്പകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ രാജശേഖരൻ, എ.എസ്.ഒ റോയ്മോൻ, സി.പി.ഒമാരായ വിഷ്ണു, അരുൺ, അനിമോൻ, മനു, സംഗീത്, അഭിജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL