സന്ധ്യയ്ക്ക് 6.38- തേജസ് രാജു ആദ്യം ഫെബിൻ ഗോമിന്റെ വീടിന് മുന്നിൽ കാറിലെത്തി. റോഡിൽ ആളുണ്ടായിരുന്നതിനാൽ അപ്പോൾ തന്നെ മടങ്ങി.
6.45- കാർ വീണ്ടും ഫെബിൻ ഗോമസിന്റെ വീട്ടിൽ നിന്ന് നൂറ് മീറ്റർ അപ്പുറമെത്തി. കാറിൽ നിന്ന് വീട്ടിലേക്ക് തേജസ് രാജു നടന്നു.
7.05 - കുത്തേറ്റ ഫെബിൻ തോമസ് വീട്ടിന് പുറത്തേക്ക് ഇറങ്ങിയോടി. തൊട്ടുപിന്നാലെ തേജസ് രാജു ഓടിയെത്തി കാറിൽ കയറി. അമിതവേഗത്തിൽ മുന്നോട്ട് എടുക്കുന്നതിനിടയിൽ കാർ സമീപത്തെ വൈദ്യുതി തൂണിൽ ഇടിച്ചു. വീണ്ടും പിന്നോട്ടെടുത്ത് കടപ്പാക്കട ഭാഗത്തേക്ക് സഞ്ചരിച്ചു.
7.15 - ചെമ്മാംമുക്ക് ആർ.ഒ.ബിക്ക് താഴെ കാറിലെത്തി.
7.30 - ട്രാക്കിന് സമീപം കാത്തുനിന്ന തേജസ് രാജു ട്രെയിനിന് മുന്നിൽച്ചാടി ജീവനൊടുക്കി.
ഫെബിൻ പഠനത്തിൽ മിടുക്കൻ
പഠനത്തിൽ മിടുക്കനായിരുന്നു കൊല്ലപ്പെട്ട ഫെബിൻ തോമസ്. നാട്ടിൽ കാര്യമായ സൗഹൃദങ്ങളില്ലായിരുന്നു. കോളേജിലെ തർക്കമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് ആദ്യം പ്രചരിച്ചത്. ഫെബിനുമായി ബന്ധപ്പെട്ട് നേരത്തെ ഇത്തരം പ്രശ്നങ്ങൾ കേട്ടില്ലാത്തതിനാൽ നാട്ടുകാർ അത് വിശ്വസിച്ചില്ല. പിന്നീട് കുടുംബത്തെയൊന്നാകെ തീർക്കാനാണ് യുവാവ് എത്തിയതെന്ന വിവരം പുറത്തുവന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |