
കുണ്ടറ: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷം കോട്ടയം സബ് ജഡ്ജ് എ.എസ്. സോണി നിർവഹിച്ചു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ശ്രീലത ഗുരുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. സ്ത്രീകളുടെ അവകാശങ്ങളും കടമകളും എന്ന വിഷയത്തിൽ കൊല്ലം ബാറിലെ സീനിയർ അഭിഭാഷക ആർ. ഗീത ക്ലാസ് നയിച്ചു. സമ്മേളനത്തിന് യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ഭാസി, നീരാവിൽ എസ്.എൻ.ഡി.പി.വൈ എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് ജെ. മായ, വനിതാസംഘം കോ ഓർഡിനേറ്റർ എസ്. അനിൽകുമാർ, യൂണിയൻ ഭാരവാഹികളായ വി. ഹനീഷ്, സജീവ്, ഷിബു വൈഷ്ണവ്. വനിതാസംഘം ഭാരവാഹികളായ സുനില രാജേന്ദ്രൻ, ശശികല, ആശ ,ഷീബ, രേണുക, നീന ശശി, അനിത, ഷേർലി, സുഷ സുരേഷ്, ഗായത്രി എന്നിവർ സംസാരിച്ചു. വനിതാസംഘം സെക്രട്ടറി സച്ചു സ്വാഗതവും ട്രഷറർ ഉഷ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |