
പത്തനാപുരം: അയൽവാസിയായ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. പിടവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം കരുവാക്കുന്നിൽ വീട്ടിൽ ഗീതക്കാണ് വെട്ടേറ്റത്.പിടവൂർ മുത്തൻകാവ് ഗിരീഷ് ഭവനിൽ നിതിൻ (34) ആണ് കൊലപാതക ശ്രമത്തിന് അറസ്റ്റിലായത്.
ഇരുവരും തമ്മിൽ ഭൂമി സംബന്ധമായ തർക്കം നിലനിൽക്കെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യത്തിന് ശേഷം ഒളിപ്പിച്ച വെട്ടുകത്തിയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.ഇന്നലെ വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം. ഷെഡ്ഡിൽ തനിച്ചു കിടന്നുറങ്ങിയ ഗീതയെ വെട്ടുകത്തിയുമായി അതിക്രമിച്ചു കയറി തലയ്ക്കും കഴുത്തിനും മുതുകിലും വെട്ടി പരിക്കേൽപ്പിച്ചതിനു ശേഷം മരിച്ചെന്നു കരുതി നിതിൻ രക്ഷപ്പെട്ടു. നിലവിളി കേട്ട് സമീപവാസി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റ സ്ത്രീയെ ഹോസ്പിറ്റലിൽ എത്തിച്ചു. ഇവർ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പത്തനാപുരം എസ് .ഐ ശരലാൽ, സന്തോഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ജാബിർ, നവാസ്, വിപിൻ എന്നിവർ ചേർന്ന് പ്രതിയെ പിടികൂടി. പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |