SignIn
Kerala Kaumudi Online
Friday, 23 October 2026 2.33 AM IST

കെ.എസ്.എസ്.പി.യു വനിത ദിനാഘോഷം

kpstaa-
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ മയ്യനാട് യൂണിറ്റ് വനിതാവേദി സംഘടി​പ്പി​ച്ച ലോകവനിത ദിനാഘോഷം മാദ്ധ്യമ പ്രവർത്തകയും എ.പി.ജെ ഫൌണ്ടേഷൻ നാരി പുരസ്‌കാര ജേതാവുമായ മോത്തി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ മയ്യനാട് യൂണിറ്റ് വനിതാവേദി സംഘടി​പ്പി​ച്ച ലോകവനിത ദിനാഘോഷം മാദ്ധ്യമ പ്രവർത്തകയും എ.പി.ജെ ഫൌണ്ടേഷൻ നാരി പുരസ്‌കാര ജേതാവുമായ മോത്തി രാജേഷ് ഉദ്ഘാടനം ചെയ്തു. മയ്യനാട് പെൻഷൻ ഭവനിൽ നടന്ന സമ്മേളനത്തി​ൽ ബ്ലോക്ക് വനിതാവേദി കൺവീനർ എം. റാഷിദ അദ്ധ്യക്ഷത വഹി​ച്ചു. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ഇ. ശോശാമ്മ (കർഷക, നബർഡ് ജേതാവ്), ഹിമ സജു (സമഗ്ര കൃഷി), എസ്. സുജ (അലങ്കാര പുഷ്പ കർഷക) എന്നിവരെ ജില്ലാ സെക്രട്ടറി കെ. രാജേന്ദ്രൻ ആദരിച്ചു. എ.കെ. ജയശ്രീ, എം. ലീലാവതി, എൻ. ഗോപിനാഥൻ, ജി. വിജയകുമാർ, എസ്. മോഹനദാസ്, കെ. പ്രസന്ന, എം. സതീശചന്ദ്രൻ എന്നിവർ സംസാരി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL