SignIn
Kerala Kaumudi Online
Friday, 23 October 2026 1.05 PM IST

മനുഷ്യ വന്യജീവി സംഘർഷം: ബോധവത്കരണ ക്ലാസ്

vanam-
ലോകവന ദിനത്തോടനുബന്ധിച്ച് കൊല്ലം സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ആവണിപ്പാറ ആദിവാസി സെറ്റിൽമെന്റ് കോളനിഭാഗത്ത് വച്ച് നടന്ന ബോധവത്കരണ ക്ലാസ്

കൊല്ലം: ലോകവന ദിനത്തോടനുബന്ധിച്ച് കൊല്ലം സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ മനുഷ്യ വന്യജീവി സംഘർഷ മേഖലയായ ആവണിപ്പാറ ആദിവാസി സെറ്റിൽമെന്റ് കോളനിഭാഗത്ത് വച്ച് 'വന്യജീവി സംഘർഷം - കാരണങ്ങളും പരിഹാരങ്ങളും ' എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിനായി ഗവൺമെന്റിന്റെ കർമപദ്ധതി - 10 മിഷനുകളും ചർച്ച ചെയ്തു. മുൻകാലങ്ങളിലുള്ളതിനേക്കാൾ വളരെയധികം വന്യമൃഗങ്ങൾ നാട്ടിലേക്ക് എത്തുന്നതായും ജീവനും സ്വത്തിനും ഭീഷണിയാകുന്നുണ്ടെന്നും ആവണിപ്പാറ വി.എസ്.എസ് പ്രസിഡന്റ് ജനാർദ്ദനൻ പറഞ്ഞു. വന്യമൃഗ ആക്രമണം മൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് സർക്കാർ നൽകുന്ന നഷ്ടപരിഹാരങ്ങളെപ്പറ്റി ചേമ്പാല ഡെപ്യുട്ടി റെഞ്ച് ഫോറസ്റ്റ് ഓഫീസർ ഉദയകുമാർ വിശദീകരിച്ചു.
ബോധവത്കരണ ക്ലാസിന് ആവണിപ്പാറ വി.എസ്.എസ് സെക്രട്ടറി ഹഫീസ്, കൊല്ലം സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL