എഴുകോൺ : ഇടയ്ക്കിടം എൽ. പി. സ്‌കൂളിൽ സർവ്വശിക്ഷ കേരളം നടപ്പാക്കുന്ന വർണക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം കെ. എൻ. ബാലഗോപാൽ നിർവഹിച്ചു. കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.സുവിധ ചടങ്ങിൽ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് സി. ഉദയകുമാർ, വികസന കാര്യ ചെയർപേഴ്സൺ ടി.സന്ധ്യാ ഭാഗി, ആരോഗ്യം - വിദ്യാഭ്യാസ കാര്യ ചെയർപേഴ്സൺ ആർ. ഗീതാ കുമാരി, കരീപ്ര ഗ്രാമപഞ്ചായത്ത് മെമ്പർമാർ, സ്‌കൂൾ ഹെഡ്മിസ്ട്രസ് വി. ഷീബ, സമഗ്ര ശിക്ഷാ കേരളം ഡിസ്ട്രിക്ട് പ്രോഗ്രാം കോർഡിനേറ്റർ സജീവ് തോമസ്, പ്രോഗ്രാം ഓഫീസർ അപർണ മോഹൻ തുടങ്ങിയവർ സംസാരിച്ചു. പാഠ്യപാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച കുട്ടികൾക്ക് ക്യാഷ് അവാർഡും ഉപഹാരങ്ങളും നൽകി. തുടർന്ന് വിദ്യാർത്ഥികളുടെ കലാസന്ധ്യയും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |