SignIn
Kerala Kaumudi Online
Friday, 23 October 2026 1.53 PM IST

ആഗ്രഹങ്ങൾ ബാക്കിവച്ച് ഫെബിൻ യാത്രയായി

കൊല്ലം: ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിവച്ച് ഫെബിൻ യാത്രയായി. അപ്രതീക്ഷിതമായ വിടവാങ്ങലിൽ പൊലിഞ്ഞത് ഒരു വീടിന്റെയാകെ പ്രതീക്ഷയും. പഠനത്തിൽ മിടുക്കനായ എല്ലാവർക്കും ഏറെ പ്രയപ്പെട്ട സൗമ്യ സ്വഭാവത്തിനുടമയായ ഫെബിന്റെ മരണം ഉൾക്കൊള്ളാൻ ഇനിയും ആർക്കും കഴിഞ്ഞിട്ടില്ല.

ചൊവ്വാഴ്ച വൈകിട്ടോടെ ഫെബിന്റെ ഭൗതികദേഹംരം ഫ്ലോറി ഡെയിലിയിൽ എത്തിച്ചപ്പോൾ ദുഃഖം അടക്കാൻ പലരും പാടുപെട്ടു. പഠിക്കുന്ന കോളേജിൽ വലിയൊരു സൗഹൃദയ വലയം ഫെബിന് ഉണ്ടായിരുന്നു. തങ്ങളുടെ പ്രിയകൂട്ടുകാരനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയവർക്ക് പലപ്പോഴും തങ്ങളെ നിയന്ത്രിക്കാനായില്ല. അവർ കൂട്ടുകാരനരികെ വിതുമ്പലോടെ നിന്നു.

പഠനത്തിന്റെ ഇടവേളകളിൽ ഓൺലൈൻ ഫുഡ് ഡെലിവറി നടത്തി പഠനത്തിന് പണം കണ്ടെത്തുന്ന ഫെബിൻ അദ്ധ്യാപകരുടെ പ്രിയ വിദ്ധ്യാർത്ഥിയായിരുന്നു. യാതൊരു പ്രശ്നങ്ങളും ഉണ്ടാക്കാത്ത പ്രായത്തിന്റെ എടുത്തുചാട്ടങ്ങളൊന്നുമില്ലാത്ത ഫെബിനെക്കുറിച്ച് അയൽക്കാർക്കും നാട്ടുകാർക്കും പറയാനുള്ളത് നല്ലത് മാത്രം. നന്നായി പഠിക്കുന്ന ജോളേജിലെ എല്ലാ പരിപാടികളുടെയും മുന്നിൽ വളരെ ഉത്സാഹത്തോടെ നിൽക്കുന്ന ഫെബിനെക്കുറിച്ച് പറയാൻ കൂട്ടുകാർക്ക് വാക്കുകൾ പോരായിരുന്നു.

മകന്റെ വിയോഗത്തിൽ കരഞ്ഞ് കലങ്ങിയിരിക്കുന്ന മാതാവിനെയും കുഞ്ഞനുജന്റെ വേർപാടിൽ തകർന്നിരിക്കുന്ന സഹോദരിയെയുടെയും കാഴ്ച ഏവരെയും കണ്ണീരിലാഴ്ത്തി. വീട്ടിലെ പൊതുദർശനത്തിന് ശേഷം വൻ ജനാവലിയോടെ 11 ഓടെ ആശ്രാമം ഹോളി ഫാമിലി പള്ളിയിലെത്തിച്ച മൃതദേഹം ശിശ്രൂഷകൾക്ക് ശേഷം കെ.എസ്.ആ‌ർ.ടി.സി ബസ് സ്റ്റാൻഡിനടുത്തുള്ള സെമിത്തേരിയിൽ സംസ്കരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL