കരുനാഗപ്പള്ളി: അമൃത വിശ്വവിദ്യാപീഠത്തിന്റെയും കേരളാ പൊലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ വനിതകൾക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. അമൃതപുരി ക്യാമ്പസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കൊല്ലം സിറ്റി അഡീഷണൽ പൊലീസ് സൂപ്രണ്ട് എൻ ജീജി ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് അഞ്ജലി ഭാവന വിശിഷ്ടാതിഥിയായി. അമൃത കോർപ്പറേറ്റ് ആന്റ് ഇൻഡസ്ട്രിയൽ റിലേഷൻസ് വകുപ്പ് മേധാവി ബ്രഹ്മചാരി വിശ്വനാഥാമൃത ചൈതന്യ, വിദ്യാർത്ഥികാര്യ വിഭാഗം മേധാവി പ്രൊഫ. എ ആർ ജി മേനോൻ, സ്കൂൾ ഒഫ് എൻജിനീയറിംഗ് വിഭാഗം അസോസിയേറ്റ് ഡീൻ ഡോ.എസ്.എൻ.ജ്യോതി, സ്കൂൾ ഒഫ് ഫിസിക്കൽ സയൻസസ് പ്രിൻസിപ്പൽ ഡോ.എം.നിധീഷ് എന്നിവർ സംസാരിച്ചു. ഐ.ക്യൂ.എ.സി, അയുദ്ധ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |