SignIn
Kerala Kaumudi Online
Friday, 23 October 2026 1.35 PM IST

മാലിന്യമുക്ത നവകേരളം ഹരിത ഗ്രന്ഥാലയം

ccc
പുതുശ്ശേരി വിഷ്ണു സാംസ്കാരിക കേന്ദ്രം ആൻഡ് വായനശാലയിൽ ഗ്രന്ഥശാലകളെ ഹരിത ഗ്രന്ഥാലയങ്ങളാക്കി മാറ്റുന്ന ക്യാമ്പയിൻ വാർഡ് മെമ്പർ കെ. വിശാഖ് ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: കേരള സർക്കാരിന്റെ മാലിന്യമുക്ത നവകേരളം ഹരിത ഗ്രന്ഥാലയം എന്നീ പരിപാടിയുടെ ഭാഗമായി ഗ്രന്ഥശാലകളെ ഹരിത ഗ്രന്ഥാലയങ്ങളാക്കി മാറ്റുന്ന ക്യാമ്പയിൻ പുതുശ്ശേരി വിഷ്ണു സാംസ്കാരിക കേന്ദ്രം ആൻഡ് വായനശാലയിൽ നടന്നു. വായനശാല പ്രസിഡന്റ് അഡ്വ.ജയാ കമലാസനൻ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ കെ. വിശാഖ് യോഗം ഉദ്ഘാടനം നിർവഹിച്ചു. ഹരിത ഗ്രന്ഥാലയ പ്രഖ്യാപനം പഞ്ചായത്ത്‌ നേതൃസമിതി കൺവീനർ എസ്.നാസർ നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി ആർ.ജയകുമാർ മുഖ്യതിഥിയായി. റിട്ട.തഹസിൽദാർ ഭാസ്കരൻ ആചാരി, റെജി വാമദേവൻ തുടങ്ങിയവർ സംസാരിച്ചു. പുതുശ്ശേരി അങ്കണവാടി, ഹെൽത്ത് സെന്റർ തുടങ്ങിയ മേഖലകളിൽ ലൈബ്രറി പ്രവർത്തകർ, ബാലവേദി, യുവജന വേദി,എന്നിവരുടെ നേതൃത്വത്തിൽ വൃത്തിയാക്കുകയും മറ്റു ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. യോഗത്തിൽ വായനശാല സെക്രട്ടറി ആർ.എസ്.രഞ്ജു നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL