SignIn
Kerala Kaumudi Online
Friday, 23 October 2026 1.35 PM IST

നോമ്പുകാലം സുരക്ഷിതമാക്കാൻ ഭക്ഷ്യസുരക്ഷാ പരിശോധന

കൊല്ലം: നോമ്പുകാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. നോമ്പുതുറയുമായി ബന്ധപ്പെട്ട് റോഡരികുകളിലും മറ്റും നിരവധി കച്ചവട സ്ഥാപനങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. ഇവിടങ്ങളിലാണ് പരിശോധന ശക്തമാക്കിയത്. 11 സർക്കിളുകളിലായി അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന.

ഭക്ഷ്യസ്ഥാപനങ്ങളിലും മറ്രും ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. വഴിയോര കച്ചവട സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, ബീച്ചുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന. നോമ്പ് തുടങ്ങിയതോടെ നിരവധി ജ്യൂസ്, ശീതളപാനീയ വിൽപ്പന കേന്ദ്രങ്ങളാണ് വഴിയോരങ്ങളിൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. കരിമ്പ്, തണ്ണിമത്തൻ, മുന്തരി ജ്യൂസുകൾ വിൽക്കുന്ന കടകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജ്യൂസുകൾ നിർമ്മിക്കാനുപയോഗിക്കുന്ന ജലം ശുദ്ധമാണെന്ന് ഉറപ്പുവരുത്തണം. ആറുമാസം കൂടുമ്പോഴും വെള്ളം പരിശോധിച്ചതിന്റെ സർട്ടിഫിക്കറ്റ് കടകളിൽ സൂക്ഷിക്കണം. കടകൾക്ക് ഭക്ഷ്യസുരക്ഷ ലൈസൻസും നിർബന്ധമാണ്.

5 ലക്ഷം രൂപ വരെ പിഴയും തടവും

1. ലൈസൻസില്ലാത്ത സ്ഥാപനങ്ങൾക്ക് 5 ലക്ഷം രൂപ പിഴയും ആറുമാസം തടവും

2. ലൈസൻസില്ലാത്ത സ്ഥാപനങ്ങളുടെ ഭക്ഷണ പായ്ക്കറ്റുകൾ വിതരണം ചെയ്താലും നടപടി

3. മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഭക്ഷണ സാധനങ്ങൾ നൽകിയാലും പിടിവീഴും

4. ശുചിത്വം ഉറപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി

5. കൃത്രിമ നിറങ്ങളും ചേരുവകളും അടങ്ങിയ ഭക്ഷണം വിതരണം ചെയ്താലും പിടിക്കപ്പെടും

ചൂട് കുപ്പിവെള്ളം ചീത്തയാകും

ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ കുപ്പിവെള്ളം വാങ്ങി കുടിക്കുന്നവർ ശ്രദ്ധിക്കണം. വേനൽക്കാലത്ത് വെള്ളത്തിന് ക്ഷാമം ഏറിയതോടെ ഗുണമേന്മയില്ലാത്തതും മലിനവുമായ വെള്ളം വിതരണത്തിന് എത്താനുള്ള സാദ്ധ്യത കൂടുതലാണ്. പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകൾ എന്നിവ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നതും സുരക്ഷിതമല്ല. ശുദ്ധജലം, ശീതള പാനീയങ്ങൾ എന്നിവ നിറച്ച പ്ലാസ്റ്റിക് കുപ്പികൾ വെയിലേൽക്കുന്ന രീതിയിൽ കടകളിൽ തൂക്കിയിടുന്നത് വാങ്ങി കുടിക്കരുത്. വെയിലത്ത് കുപ്പി വെള്ളം സൂക്ഷിക്കുക, തുറന്നിട്ട വാഹനങ്ങളിൽ വെയിൽ കൊള്ളുന്ന രീതിയിൽ കുപ്പി വെള്ളം കൊണ്ടുപോവുക തുടങ്ങിയവയ്ക്കെല്ലാം പിഴ ഈടാക്കും.

കർശന പരിശോധനയാണ് നടക്കുന്നത്. ഉത്സവങ്ങളും പെരുന്നാളുകളുമെല്ലാം മുന്നിൽ കണ്ട് ഇത്തരം പരിശോധനകൾ നടത്തിയിരുന്നു.

ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL