കൊല്ലം: ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 2.100 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിലായി. പട്ടത്താനം അപ്സര ജംഗ്ഷൻ അഖിലേഷ് നിവാസിൽ ആകാംശ് (39), പട്ടത്താനം മൂലയിൽ വീട്ടിൽ രതീഷ്കുമാർ(45) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് ഏഴോടെ കൊല്ലം റെയിൽവേസ്റ്റേഷന് മുന്നിലെ ബസ് സ്റ്റാൻഡിൽ നിന്ന് ഡാൻസാഫും എക്സൈസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. വിൽപ്പനയ്ക്കായി ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികൾ സമ്മതിച്ചു. ഇവരുടെ പക്കലുള്ള ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കോളേജ് വിദ്യാർത്ഥികൾക്കുൾപ്പടെ ചെറിയ പൊതികളാക്കി വിൽപ്പന നടത്തുകയായിരുന്നു പ്രതികളുടെ ഉദ്ദേശമെന്നും 2023-ൽ 16 കിലോ കഞ്ചാവുമായി പിടിയിലായ കേസിലും ഇവർ പ്രതികളാണെന്നും പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |