SignIn
Kerala Kaumudi Online
Friday, 23 October 2026 2.25 PM IST

കടിച്ചുകീറിയ തെരുവുനായയെ കീഴടക്കി 83 കാരൻ

yohannan
തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ യോഹന്നാൻ.

എഴുകോൺ: പെട്ടിക്കടയ്ക്കുള്ളിൽ കയറി ദേഹമാസകലം കടിച്ചുകീറിയ തെരുവ് നായയെ മനസാന്നിദ്ധ്യം കൊണ്ട് കീഴടക്കി 83 കാരൻ. മാറനാട് മണ്ണൂർകാവ് വടക്കേവിള പുത്തൻവീട്ടിൽ യോഹന്നനാണ് പേ വിഷ ബാധയുണ്ടെന്ന് സംശയിക്കുന്ന നായയെ ധീരതയോടെ കീഴടക്കിയത്.

ഞായറാഴ്ച രാവിലെ 10ന് മണ്ണൂർക്കാവിൽ യോഹന്നാന്റെ ഉടമസ്ഥതയിലുള്ള കടയിലേക്ക് നായ ഓടിക്കയറുകയായിരുന്നു. ഈ സമയം രാവിലത്തെ ആഹാരം കഴിക്കാനുള്ള ഒരുക്കത്തിലായിരുന്നു യോഹന്നാൻ. കാൽമുട്ടുകൾക്ക് മുകളിലാണ് ആദ്യ കടിയേറ്റത്. തടയാനുള്ള ശ്രമത്തിനിടെ ഇരു കൈപ്പത്തികളിലും കടിയേറ്റു. മുഖത്തും പരിക്കേറ്റു. കുതറി മാറാൻ ശ്രമിച്ചിട്ടും പിടിവിടാതിരുന്ന തെരുനായയെ ഏറെ പണിപ്പെട്ട് കീഴടക്കുകയായിരുന്നു.

കഴുത്ത് ഞെരിഞ്ഞ് മരിച്ച നിലയിലായിരുന്നു നായ. മണ്ണൂർക്കാവിലും പരിസരത്തും നിരവധിപേരെ കടിച്ച ശേഷമാണ് നായ യോഹന്നാന്റെ കടയിലെത്തിയത്. അഞ്ചുവയസുകാരനായ ചരുവിള പുത്തൻവീട്ടിൽ ത്രിലോക്, വാഴപ്പള്ളിൽ പ്രദീപ് (49) എന്നിവർക്കും നായയുടെ കടിയേറ്റു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ത്രിലോക് നായയുടെ കടിയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഉയരമുള്ള കൈയാലയിൽ നിന്ന് താഴേക്കും വീണു. മൂന്നുപേരും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL