SignIn
Kerala Kaumudi Online
Friday, 23 October 2026 2.21 PM IST

ക്ഷീണമകറ്റാൻ നോമ്പുകഞ്ഞി

kanji

ചവറ: റമദാനിൽ വിശ്വാസികൾക്ക് നോമ്പ് തുറക്കാനും ക്ഷീണം അകറ്റാനും ഏറ്റവും പ്രിയം നോമ്പുകഞ്ഞി. കേരളത്തിലെ ഭൂരിപക്ഷം പള്ളികളിലും നോമ്പുകഞ്ഞി വിതരണം ചെയ്യുന്നുണ്ട്. ജാതിമത ഭേദമന്യേ നിരവധി പേരാണ് നോമ്പുകഞ്ഞി വാങ്ങാൻ പള്ളികളിൽ എത്തുന്നത്.

തേവലക്കര മുള്ളിക്കാലയിൽ ദാറുൽ ഹുദാ നവമാദ്ധ്യമ കുട്ടായ്മ ഭാരവാഹികളായ സിയാദ് കൊച്ചുമംഗലം, നിസാം ഇബ്രാഹിം, ഹുസൈൻ നമ്പ്യാരയ്യത്ത്, ഉനൈസ് ബഷീർ, ഷാനവാസ് കൊട്ടപ്പള്ളിൽ, സിദ്ധിക്ക് കണ്ണൻ കരയിൽ, സമീർ കരായിൽ എന്നിവരുടെ നേതൃത്വത്തിലാണ് നോമ്പുകഞ്ഞി വിതരണം.

അരി, മഞ്ഞപ്പൊടി, ചുക്ക്, ഉലുവ, വെളുത്തുള്ളി,ആശാളി, ജീരകം, കുരുമുളക്, ചുവന്നുള്ളി എന്നിങ്ങനെ 23 ഔഷധക്കൂട്ടുകൾ ചേർത്താണ് നോമ്പുകഞ്ഞി തയ്യാറാക്കുന്നത്. 60 കിലോ അരിയാണ് ദിനം പ്രതി കഞ്ഞിക്കായി ഉപയോഗിക്കുന്നത്. ചില ദിവസങ്ങളിൽ വിതരണം ചെയ്യുന്ന തലശേരി സ്പെഷ്യൽ ഇറച്ചി കഞ്ഞിക്ക് 75 മുതൽ 80 കിലോ വരെ അരി ഉപയോഗിക്കാറുണ്ട്.

ദിനം പ്രതി അഞ്ഞൂറിലധികം വീടുകളിലാണ് നോമ്പുകഞ്ഞി എത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GEMNE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL