പോരുവഴി: അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനാചരണത്തിന്റെ ഭാഗമായി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളുടെയും സംയുക്ത സഹകരണത്തോടെ പൊതുജന ബോധവത്കരണത്തിനായി “നവകേരളത്തിനൊരു ഉണർത്തുപാട്ട്” എന്ന പേരിൽ കലാജാഥ നടത്തി. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നാടൻപാട്ടുകൾ, ശുചിത്വ സന്ദേശ തെരുവ് നാടകം തുടങ്ങിയ കലാരൂപങ്ങളോടുകൂടിയാണ് കലാജാഥ നടത്തിയത്. സിനിമാപറമ്പ് ജംഗ്ഷനിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.പുഷ്പകുമാരി അദ്ധ്യക്ഷയായി. പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.സനിൽകുമാർ, വി.രതീഷ്, എസ്.ഷീജ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ.ഷാജഹാൻ, ലത രവി, ആർ.രാജി, പി.ഗീതാകുമാരി, തുണ്ടിൽ നൗഷാദ്, രാജി രാമചന്ദ്രൻ, എസ്.ശശികല, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ചന്ദ്രബാബു, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ, വിവിധ മിഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |