
കരുനാഗപ്പള്ളി : വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ പാലോലിക്കുളങ്ങര നൂറുൽ ഹുദാ ജമാ അത്ത് ശക്തമായ നടപടികളുമായി രംഗത്ത്. ലഹരിമുക്ത ജമാഅത്തായി പ്രഖ്യാപിച്ചതോടൊപ്പം ലഹരിക്ക് അടിമപെടുന്നവരെയും കേസിൽ പെടുന്നവരെയും ജമാഅത്തിൽ നിന്ന് ബഹിഷ്കരിക്കാൻ തീരുമാനിച്ചു. ജമാഅത്ത് കമ്മിറ്റിയുടെയും പൊതുയോഗത്തിന്റെയും സംയുക്ത തീരുമാനം പ്രകാരമായിരുന്നു പ്രഖ്യാപനം. മദ്രസ ഹാളിൽ കൂടിയ ലഹരി വിരുദ്ധ ക്യാമ്പയിനിൽ ദക്ഷിണ കേരള ജംഇ യത്തുൽ ഉലമാ ജന.സെക്രെട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രസിഡന്റ് നസീം ആലപ്പുഴേത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ഷെമീർ കുന്നുംപുറത്ത്, കോ -ഓഡിനേറ്റർ മുഹമ്മദ് കുഞ്ഞ് മുടിയിൽ , വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ പാരിജാതം, ജോ.സെക്രട്ടറി ഹമീദ് കുഞ്ഞ് എരുമതടത്ത്, ട്രഷറർ അൻസർ കുറ്റിയിൽ, പഞ്ചായത്ത് മെമ്പർ നജീബ് മണ്ണേൽ,മുൻ വൈസ് പ്രസിഡന്റ് അബ്ദുൽ റസാഖ് പുതുവീട്, നിഹാസ് തിരുവാലിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |